ബോറടിപ്പിക്കാതെ ഒരു ഓട്ടോ യാത്ര; കണ്ണൂരിൽ സുമേഷിന്റെ ഓട്ടോ മ്യൂസിയം കൗതുകമാകുന്നു

Pavithra Janardhanan October 11, 2018

അപൂർവ്വ സ്റ്റാമ്പ് -കറൻസി ശേഖരവുമായി ഓട്ടോ മ്യൂസിയം കൗതുകമാകുന്നു. കണ്ണൂർ പയ്യന്നൂര്‍ സ്വദേശി സുമേഷ് ദാമോദരന്‍റെ ഓട്ടോമ്യൂസിയമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പതിനായിരത്തോളം അപൂർവ്വ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരത്തിന് ഉടമയാണ് സുമേഷ്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 300 നാണയങ്ങൾ, 250 ഓളം സ്റ്റാമ്പുകൾ എന്നിവയാണ് ഓട്ടോറിക്ഷയിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നത്.

സുമേഷ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ഹോബിയാണ് സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരണം. കുറച്ചുകാലം സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തതോടെ വലിയൊരു നാണയ ശേഖരത്തിനു ഉടമയായി. വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി ഒട്ടേറെ സ്റ്റാമ്പുകളും നാണയങ്ങളും ലഭിച്ചിരുന്നു. മുറിഞ്ഞു പോയതും സ്ഥാനംതെറ്റി പ്രിൻറ് ചെയ്തതും ഉൾപ്പെടെയുള്ള നാണയങ്ങളും നോട്ടുകളും സുമേഷിന്റെ ശേഖരത്തിലുണ്ട്.

കണ്ണൂര്‍‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ വന്ന് സുമേഷ് ദാമോദരന്റെ ഓട്ടോയിലാണ് കയറുന്നതെങ്കിൽ നിങ്ങൾക്ക് മ്യൂസിയം കണ്ട് യാത്ര ചെയ്യാം , ഒട്ടും ബോറടിക്കാതെ ..

Read more about:
RELATED POSTS
EDITORS PICK