മീടു ഹോട്ടില്‍ പൊളളി എം ജെ അക്ബര്‍ വീണ്ടും; ലൈംഗികാതിക്രമം നടത്തിയെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകയും

Sebastain October 11, 2018

വിദേശകാര്യ സഹമന്ത്രി മന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും പീഡന പരാതി. നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ ആറ് മാധ്യമപ്രവര്‍ത്തകമാര്‍ക്ക് പിന്നാലെയാണ് 21 വര്‍ഷം മുന്‍പ് ഏഷ്യന്‍ എയ്ജില്‍ അക്ബറിന്റെ പീഡനം അനുഭവിക്കേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക ഗസല വഹാബ് രംഗത്തെത്തിയത്.
ജോലി ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം അക്ബര്‍ അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചെന്നും വനിതകളായ സബ്എഡിറ്റര്‍മാരോട് മോശം പെരുമാറ്റമാണ് അക്ബറില്‍ നിന്നുണ്ടായതെന്നും ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ അവര്‍ വ്യക്തമാക്കുന്നു.


1994ലാണ് ഏഷ്യന്‍ എയ്ജില്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം 1997ലാണ് ദുരനുഭവം ഉണ്ടായത്. യുവ എഡിറ്റര്‍മാരോട് അദ്ദേഹം നിരന്തരം അശ്ലീല തമാശകള്‍ പറയുമായിരുന്നു. ഏഷ്യന്‍ എയ്ജിന്റെ ഡെല്‍ഹി ഓഫീസ് അക്ബറിന്റെ കേളീഗൃഹം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഡെല്‍ഹി റീജിയണല്‍ ഓഫീസിന് പുറത്തുളള ചില യുവതികളും അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് ആണെന്ന ഗോസിപ്പുകള്‍ കേട്ടിരുന്നു.
ആദ്യ രണ്ടുവര്‍ഷം എന്നില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാല്‍ മൂന്നാം വര്‍ഷം അദ്ദേഹത്തിന്റെ കണ്ണ് എന്നില്‍ പതിച്ചു. അദ്ദേഹത്തിന്റെ ഡസ്‌കിന് അഭിമുഖമായി എന്റെ ഇരിപ്പടം മാറ്റി. ക്യാബിനിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്ത കുടുംബകാര്യങ്ങളും സ്വകാര്യതകളും ചോദിക്കും. പിന്നീട് ലൈംഗികാതിക്രമത്തിലേക്കും കടന്നുവെന്ന് അവര്‍ വിവരിക്കുന്നു. വഴങ്ങാതായപ്പോള്‍ സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് അയാള്‍ ഗൂഢാലോചന നടത്തി തന്നെ കീഴടക്കാന്‍ ശ്രമിച്ചതായും ഗസലാ വഹാബ് വെളിപ്പെടുത്തുന്നു.

ഹിന്ദുസ്ഥാന്‍ ടൈസിന്റെ മുന്‍ എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നേരത്തെ അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഏഴായി വര്‍ദ്ധിച്ചതോടെ മനേക ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടു.എന്നാല്‍ ബിജെപി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഒന്നുകില്‍ അക്ബര്‍ തൃപ്തികരമായ വിശദീകരണം നല്‍കുക ഇല്ലെങ്കില്‍ രാജിവയ്ക്കുക എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ആരോപണം ഉന്നയിച്ചവരെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ച് കേസെടുക്കാനാണ് വനിതാ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.വെളിപ്പെടുത്തലുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നൈജീരിയില്‍ പര്യടനത്തിലുള്ള അക്ബര്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തോട് രാജി എഴുതി വാങ്ങുമെന്നാണ് സൂചന

Tags: ,
Read more about:
EDITORS PICK