ശ്രീശാന്ത് വീണ്ടും വിവാദത്തിലേക്ക്: ഒരു വര്‍ഷത്തോളം താനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു, ശ്രീശാന്ത് അത്ര മഹാനൊന്നുമല്ലെന്ന് തെന്നിന്ത്യന്‍ നടിയുടെ വെളിപ്പെടുത്തല്‍

Sruthi October 11, 2018
sreesanth-nikesha

മീ ടു ക്യാംപെയ്‌നില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോള്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരിച്ചുക്കൊണ്ടിരിക്കുകയാണ് ശ്രീശാന്ത്.

ഇതിനിടയിലാണ് ശ്രീശാന്തിനെതിരെ നികേഷ എത്തിയത്. ശ്രീശാന്തിന്റെ മുന്‍കാമുകിയായിരുന്നു താനെന്നും നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീയെ ബിഗ് ബോസില്‍ കണ്ടിരുന്നുവെന്നും നികേഷ തുറന്നുപറഞ്ഞു.nikesha-patel-sreesanthഅദ്ദേഹത്തിന്റെ പ്രണയകഥ കേട്ടപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു സംശയം തോന്നിയത്. അദ്ദേഹം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും തന്നെ അവഗണിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അതില്‍ തനിക്ക് സംശയമുണ്ടെന്നും നികേഷ പറയുന്നു.nikesha-patel- ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നാണ് പറഞ്ഞത്. ഇതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ബിഗ് ബോസ് പോലൊരു പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്നും താരം പറയുന്നു.sreesanthഒരു വര്‍ഷത്തോളം താനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ശ്രീശാന്തെന്നും നികേഷ പറയുന്നു. ബ്രേക്കപ്പിന് ശേഷം താന്‍ നാട്ടില്‍ നിന്നും മാറിയെന്നും താരം വ്യക്തമാക്കി.തങ്ങള്‍ വേര്‍പിരിഞ്ഞത് 2012ലാണ്. ഏഴ് വര്‍ഷം മുന്‍പ് ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കില്‍ തന്നോടൊപ്പമുള്ളപ്പോഴും ഭുവനേശ്വരിയെ പ്രണയിച്ചിരുന്നോ എന്നാണ് നികേഷ ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ അതോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും താരം പറയുന്നു.nikesh-patelശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുകയാണെന്നും നികേഷ പട്ടേല്‍ പറയുന്നു.വരദനായക എന്ന സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടയിലായിരുന്നു തങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താന്‍. അദ്ദേഹം അത്ര മഹാനൊന്നുമല്ല.nikesha-patelസ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമെന്നോ ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു.

Read more about:
EDITORS PICK