മൂക്കില്‍ കൈയിടുന്ന ദുശ്ശീലം ഇന്ന് തന്നെ നിര്‍ത്താം; അല്ലെങ്കില്‍ ബാധിക്കുന്നത് ഈ ഗുരുതര രോഗം

Chithra October 11, 2018

സ്വന്തം മൂക്കില്‍ കൈയിട്ട് അഴുക്കുകള്‍ നീക്കം ചെയ്ത് രസിക്കുന്നത് ചിലരുടെ ഒരു ഹോബിയാണ്. മറ്റുള്ളവര്‍ക്ക് കാണുമ്പോള്‍ അരോചകമായി തോന്നുന്ന ഈ പരിപാടി ഗുരുതരമായ ബാക്ടീരിയ പടര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ബാക്ടീരിയ ന്യൂമോണിയയ്ക്ക് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പ്.

യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൈകളും, മൂക്കും തമ്മിലുള്ള ബന്ധം രോഗം പരത്തുമെന്ന് ആദ്യമായി കണ്ടെത്തിയത്. കുട്ടികളുടെ കളിപ്പാട്ടങ്ങളും, കൈകളും ഒരുപോലെ വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ചാണി വിദഗ്ധര്‍ രക്ഷിതാക്കളെ ഓര്‍മ്മിപ്പിക്കുന്നത്. കൂടാതെ ബാക്ടീരിയ ഇത് എളുപ്പം ബാധിക്കാവുന്ന പ്രായമായ ആളുകളിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം.

ന്യൂമോണിയ ലോകത്ത് ഒരു പ്രധാന മരണകാരണമാണെന്ന് ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷക ഡോ. വിക്ടോറിയ കോണര്‍ പറഞ്ഞു. അഞ്ച് വയസ്സില്‍ താഴെയുള്ള 1.3 മില്ല്യണ്‍ കുട്ടികളുടെ മരണത്തിന് ഇത് കാരണമാകുന്നു. പ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവരിലും ഈ ഇന്‍ഫെക്ഷന്‍ എളുപ്പത്തില്‍ കടന്നുകയറും.

മൂക്കില്‍ കൈയിടുന്നത് മുതല്‍ കൈയിന്റെ പിന്‍ഭാഗം കൊണ്ട് തുടയ്ക്കുന്നത് പോലും ബാക്ടീരിയ പടരാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുട്ടികളെയാണ് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്. കൈകളും, മൂക്കും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്.

Read more about:
EDITORS PICK