തെലുങ്കില്‍ തരംഗമായി സായ് പല്ലവിയുടെ ചിത്രങ്ങള്‍, പുതിയ ചിത്രത്തിന്റെ ടീസര്‍ കാണാം

Sruthi October 11, 2018
sai-pallavi-new-film

സായ് പല്ലവി തെലുങ്കില്‍ താരമാകുന്നു. സായ് പല്ലവിയുടെ പുതിയ തെലുങ്കു ചിത്രമെത്തി. പാടി പാടി ലെച്ചെ മനസ് എന്ന ചിത്രത്തിലാണ് സായ് പല്ലവിയുടെ കുസൃതിത്തരങ്ങള്‍ നിറയുന്നത്. ചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് ട്രെന്‍ഡിംഗായി.sai-pallaviഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും. പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.Sai-Pallavi-and-Sharwanandതെലുങ്കില്‍ ഇറങ്ങിയ സായ് പല്ലവിയുടെ ദിയ, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി പ്രേക്ഷകരും സായ് പല്ലവിയുടെ തെലുങ്ക് ചിത്രം കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലര്‍ മിസ്സായി സായ് പല്ലവി മലയാളികളുടെ മനംകവര്‍ന്ന താരമാണ്.sai-pallavi-actress

Tags:
Read more about:
RELATED POSTS
EDITORS PICK