ബേബി ഷവര്‍: സാനിയ മിര്‍സയുടെ വസ്ത്രം കണ്ട് ആരാധകര്‍ ഞെട്ടി, വിമര്‍ശനങ്ങളുടെ പൊങ്കാല

Sruthi October 11, 2018
sania-mirza

സാനിയ മിര്‍സയുടെ വസ്ത്രം മുന്‍പും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സാനിയയുടെ വസ്ത്രം ശ്രദ്ധേയമാകുന്നു.

ഗര്‍ഭകാലത്തെ ആഘോഷത്തിലാണ് സാനിയയും ഷുഐബ് മാലിക്കും. സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് വിമര്‍ശനത്തിന് വഴിവെച്ചത്.shoaib-saniaകുഞ്ഞു മാലാഖ ഉറങ്ങി കിടക്കുന്ന കേക്ക് മുറിച്ചും, രാജസ്ഥാനി താലിയുടെ രുചി നുണഞ്ഞുമാണ് സാനിയയും മാലിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പ് ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ സന്തോഷവതിയാണ് സാനിയ.sania-mirzaഅതേസമയം, ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധകരെ ചൊടിപ്പിച്ചു. സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്.sania.

ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നത്.

Read more about:
EDITORS PICK