കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു: തല്ലിയതിന്റെ പ്രതികാരം, മകന്‍ അമ്മയേയും അച്ഛനെയും സഹോദരിയെയും കൊന്നു

Sruthi October 11, 2018
murder

രക്ഷിതാക്കള്‍ മക്കളെ തല്ലുന്നത് സാധാരണമാണ്. എന്നാല്‍, തല്ലിയതിന്റെ പ്രതികാരം മക്കള്‍ തിരിച്ച് കാണിക്കുന്നത് ഞെട്ടിക്കുന്നതാണ്. പഠിക്കാതെ പട്ടം പറത്തിയതിനാണ് 18 കാരനായ സൂരജിനെ രക്ഷിതാക്കള്‍ തല്ലിയത്. മനസ്സില്‍ പ്രതികാരം കൊണ്ടുനടന്ന സൂരജ് അച്ഛനെയും അമ്മയെയും കൊല്ലാന്‍ പദ്ധതിയിട്ടു.

ദേഷ്യം മൂലമാണ് കൊല നടത്തിയതെന്ന് 18 കാരനായ സൂരജ് പൊലീസിനോട് സമ്മതിച്ചു. പിതാവിനോടായിരുന്നു തനിക്ക് കൂടുതല്‍ വൈരാഗ്യമെന്നും സൂരജ് പറഞ്ഞു.Murder ഇന്നലെയാണ് ഡല്‍ഹിയിലെ വസന്ത് കുഞ്ചിനടുത്ത് കിസാന്‍ഗഡില്‍ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മിതിലേഷ് (45), ഭാര്യ സിയ (40), മകള്‍ നേഹ (16) എന്നിവരാണ് മരിച്ചത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകന്‍ സൂരജിനെ (18) പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. സൂരജിന്റെ കൈവിരലില്‍ ചെറിയൊരു പരുക്ക് മാത്രമാണ് ഉണ്ടായിരുന്നത്.പോലീസെത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍നിന്നും ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സൂരജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പഠിക്കാത്തതിനും കോളേജ് ക്ലാസ് കട്ട് ചെയ്യുന്നതിനും സൂരജിനെ പിതാവ് മിതിലേഷ് സ്ഥിരം വഴക്ക് പറയാറുണ്ടായിരുന്നു. ഇടയ്ക്ക് തല്ലാറുമുണ്ട്.crimeഓഗസ്റ്റ് 15-ാം തീയതി ട്യൂഷനു പോകാതെ കൂട്ടുകാര്‍ക്കൊപ്പം പട്ടം പറത്തി കളിച്ചതിന്റെ പേരില്‍ തല്ലി. ഇതോടെയാണ് വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊല നടത്താന്‍ സൂരജ് തീരുമാനിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

പിതാവിനോടായിരുന്നു സൂരജിന് ദേഷ്യം കൂടുതലായുണ്ടായിരുന്നത്. സൂരജിന്റെ കൂട്ടുകാര്‍ വീട്ടില്‍ വരുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതായിരുന്നു അമ്മയോടുളള ദേഷ്യത്തിന്റെ കാരണം. തന്റെ വിവരങ്ങളെല്ലാം മാതാപിതാക്കളോട് പറയുകയും തന്റെ ഫോണ്‍ പരിശോധിക്കുകയും ചെയ്തതിന്റെ ദേഷ്യമാണ് സൂരജിന് സഹോദരിയോട് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.crimeകത്തിയും കത്രികയും വാങ്ങിയാണ് കൊല നടത്തിയത്. അര്‍ധരാത്രി വരെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ചെലവഴിച്ചു. പുലര്‍ച്ചെ മൂന്നു മണിക്ക് സൂരജ് ഉണര്‍ന്നു. നേരെ മാതാപിതാക്കളുടെ മുറിയിലേക്ക് പോയി. പിതാവിന്റെ നെഞ്ചിലും വയറിലും നിരവധി തവണ കുത്തി. ശബ്ദം കേട്ടുണര്‍ന്ന സൂരജിന്റെ അമ്മ ഒച്ചയുണ്ടാക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അവരെയും കുത്തി.crimeപക്ഷേ അമ്മ അപ്പോള്‍ മരിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കുത്തിയശേഷം സൂരജ് സഹോദരിയുടെ മുറിയിലേക്ക് പോയി. സഹോദരിയുടെ കഴുത്ത് മുറിച്ചു. ഈ സമയം സൂരജിന്റെ അമ്മ അവിടെ എത്തുകയും മകളെ കൊല്ലുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെ വച്ച് സൂരജ് അമ്മയെ വീണ്ടും തുടരെ തുടരെ കുത്തിയതായി പൊലീസ് പറഞ്ഞു. സഹോദരിയ കൊന്നതിനുശേഷം അവളുടെ മൃതദേഹത്തിനരികിലിരുന്ന് താന്‍ ഏറെ നേരം കരഞ്ഞുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.crimeകൊലപാതകത്തിനുശേഷം വീട്ടിലെ സാധനങ്ങള്‍ വാരി വലിച്ചിട്ടു. കത്തിയും കൈകളും കഴുകി. രണ്ടു മണിക്കൂറിനുശേഷം അയല്‍വാസികളെ വിവരം അറിയിച്ചു. മോഷ്ടാക്കള്‍ വീട്ടിലെത്തിയതായും അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്നതായി സൂരജ് അയല്‍വാസികളോട് പറയുകയായിരുന്നു.

Tags: , , ,
Read more about:
RELATED POSTS
EDITORS PICK