ലക്ഷ്മിയെ കുറിച്ച്‌ പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ഇതെന്റെ ഉത്തരവാദിത്തമാണ്, വേറെ ഉദ്ദേശങ്ങളില്ല; സ്റ്റീഫൻ ദേവസ്സി

Pavithra Janardhanan October 11, 2018

ഒക്ടോബർ രണ്ടിന് ആയിരുന്നു വയലിനിസ്റ്റ് ബാല ഭാസ്കർ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.അദ്ദേഹം ഭാര്യ ലക്ഷ്മിക്കും മകൾക്കുമൊപ്പം തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം നടന്നത്. അപകട ദിവസം തന്നെ മകൾ മരിച്ചു.ഒരാഴ്ചക്ക് ശേഷം ബാലുവും മരണത്തിനു കീഴടങ്ങി.സെപ്തംബർ ഇരുപത്തിയഞ്ചിനായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട പരിക്കേറ്റ്  ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആശുപത്രിയിൽ നിന്നും ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള പുരോഗതി റിപ്പോർട്ടുകൾ ബാലുവിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി പങ്കുവെക്കുന്നുണ്ട്.

ബാലയുടെ മരണത്തിനു ശേഷം ജനങ്ങളുടെ പ്രാര്‍ത്ഥന മുഴുവനും ലക്ഷ്മിയ്ക്ക് വേണ്ടിയായിരുന്നു. ലക്ഷ്മി സാധാരണ ജീവിതത്തിലേയ്ക്ക് എത്രയും വേഗം മടങ്ങി വരണമെന്നാണ് ജനങ്ങളുടെ പ്രാര്‍ത്ഥനയും. ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടിരിക്കുകയാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ച്‌ നല്ല വാര്‍ത്തയാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത്.

balabhaskar

എന്നാൽ ലക്ഷ്മിക്ക് സാധാരണ നിലയിലേക്ക് എത്താൻ സമയം ആവശ്യമുണ്ട്.ബാല എന്റെ അടുത്ത സുഹൃത്താണ്. അതിനാല്‍ തന്നെ ലക്ഷ്മിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും സ്റ്റീഫന്‍ പറഞ്ഞു.

ബാലയെ സ്നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങള്‍ അറിയിക്കുന്നത്. എല്ലാവരും ലക്ഷ്മിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.

Tags:
Read more about:
EDITORS PICK