തിത്‌ലി ചുഴലിക്കാറ്റ്: അഞ്ച് ജില്ലകളില്‍ കനത്ത മഴ, മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Sruthi October 11, 2018
title-cycycloneclone

ഭുവനേശ്വര്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷയെ ഭീതിയിലാഴ്ത്തുന്നു. ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗത.

അഞ്ച് ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.cycloneഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരത്തെത്തിയത്. ഒഡീഷ ആന്ധ്രപ്രദേശ് തീരത്തെത്തിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒഡീഷയിലെ ഗോപാല്‍പൂര്‍, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനും മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.cycloneമണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ തിത്ലി പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാള്‍ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.cyclone_titli_Sonali-Singhചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

Read more about:
EDITORS PICK