മീ ടൂ ക്യാംപെയിനില്‍ കുരുക്കിലായ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

Pavithra Janardhanan October 11, 2018

ലൈംഗീകാതിക്രമ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു. പ്രമുഖ നടിയുടെ പരാതിയിലാണ് കേസെടുത്തത്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മീ ടൂ ക്യാംപെയിനിലൂടെയാണ് നടി നാനാപടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.

ബുധനാഴ്ച നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് നടി നേരത്തെ ആരോപിച്ചിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK