ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം

Pavithra Janardhanan October 11, 2018

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം.ഗൊരഖ്പൂരില്‍ കഡ്‌ഗോദാം-ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഗൊരഖ്പൂരിലെ ഡൊമിങ്കര്‍ സ്റ്റേഷനു സമീപമായിരുന്നു അപകടം . വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
എന്നാൽ ആളപായമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

death

തെറ്റായ സിഗ്നല്‍ നല്‍കിയതാണ് അപകട കാരണം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags: ,
Read more about:
EDITORS PICK