ലോക കാഴ്ച ദിനം; കണ്ണിനെ കണ്ണുപോലെ സംരക്ഷിക്കാം

Pavithra Janardhanan October 11, 2018

ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 11 നാണ് ലോക കാഴ്ച ദിനം. അന്തര്‍ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതക്കും കാഴ്ച  വൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ലോക കാഴ്ച ദിനം.

ചില അന്ധതകള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പല അന്ധതകളും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

eye

കണ്ണിലുണ്ടാകുന്ന ക്ഷതങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ കളിസ്ഥലങ്ങളിലും മുതിര്‍ന്നവരില്‍ ജോലി സ്ഥലങ്ങളിലും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ മുറിവ് പലപ്പോഴും അന്ധതയ്ക്ക് കാരണമായിത്തീരാം. ഇത് പലപ്പോഴും ഒഴിവാക്കാവുന്നതാണ്.

അതിനാല്‍ തന്നെ ബോധവത്ക്കരണം അത്യാവശ്യമാണ്. പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Tags: ,
Read more about:
RELATED POSTS
EDITORS PICK