ഷൂട്ടിംഗ് ലോകത്തെ ഞെട്ടിച്ച് പതിനാറുകാരന്‍; യൂത്തിലും സൗരഭിന് സ്വര്‍ണ്ണനേട്ടം

Sebastain October 11, 2018

ബ്യൂണസ് അയേഴ്‌സ്: യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണ്ണം വെടിവച്ചിട്ട് പതിനാറുകാരന്‍ സൗരഭ് ചൗധരി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭ് ചൗധരിയുടെ സുവര്‍ണനേട്ടം. ദക്ഷിണ കൊറിയന്‍ താരം സുങ് യുന്‍ഹോ വെളളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സോലാരി ജേസണ്‍ വെങ്കലും നേടി. ഇതോടെ മൂന്ന് സ്വര്‍ണവും മൂന്ന് വെളളിയും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം ആറായി.


ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ ഷിപ്പിലും അതേയിനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു ഈ പതിനാറുകാരന്‍.


കെഎസ്എസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ജിത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിംഗ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു ഈ അദ്ഭുതബാലന്‍. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. മീററ്റിനടുത്തുളള കലിനയണ് സൗരഭിന്റെ ജന്മനാട്.

Tags: ,
Read more about:
EDITORS PICK