തിരികെ തരാനുള്ളവര്‍ പണം എത്രയും വേഗം തന്നില്ലെങ്കില്‍ ഓരോരുത്തരുടെയും പേര് പുറത്തുവിടും: നടി റോസിന്‍ ജോളിക്കെതിരെ ട്രോള്‍ പൊങ്കാല

Sruthi October 12, 2018
rosin-jolly

മീ ടു ക്യാംപെയ്ന്‍ നടക്കുന്നതിനിടെ അവതാരകയും സഹനടിയുമായ റോസിന്‍ ജോളി ഫേസ്ബുക്കിലിട്ട പോസ്റ്റ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രോള്‍ പൊങ്കാല വന്നതോടെ റോസിന്‍ ജോളി പോസ്റ്റ് ഡിലീറ്റ് ചെയ്ത് സ്ഥലംവിട്ടു.

പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാംപെയിന്‍ മൂവ്‌മെന്റ് തുടങ്ങിയാലെന്താ എന്ന ചോദ്യവുമായിട്ടാണ് റോസിന്‍ എത്തിയത്.rosin-jollyപക്ഷേ സംഗതി റോസിന്‍ വിചാരിച്ചതിനേക്കാള്‍ കൈവിട്ട് പോവുകയായിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാംപെയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.rosin-jollyതാരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയിനെ ഇത്തരത്തില്‍ പരിഹസിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയായെന്നും വിമര്‍ശനങ്ങള്‍ വന്നതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.rosin-jollyപോസ്റ്റിങ്ങനെ… തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും.rosin-jolly

Read more about:
RELATED POSTS
EDITORS PICK