ദിലീപിന്റെ രാജിയെക്കുറിച്ച് ‘അമ്മ ചിന്തിക്കുന്നു; എന്നാൽ ഞങ്ങളുടെ രാജി കൈപ്പറ്റാൻ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ല: റിമ കല്ലിങ്കൽ

Pavithra Janardhanan October 15, 2018

ദിലീപിന്റെ രാജിയെക്കുറിച്ച് ‘അമ്മ ചിന്തിക്കുന്നു എന്നാൽ ഞങ്ങളുടെ രാജി കൈപ്പറ്റാൻ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ലെന്നും നടി റിമ കല്ലിങ്കൽ.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നത് എന്ത് കൊണ്ടെന്നു റിമ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം.എയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്യൂ.സി.സി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.

‘നടിമാര്‍ പൊതുസ്വത്താണെന്ന ധാരണ പുലര്‍ത്തുന്നവരുണ്ട്. എ.എം.എം.എ പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അവര്‍ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ചോദിച്ചില്ല.

rima-kallingal

സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു’റിമ പറഞ്ഞു. അതേസമയം ബോളിവുഡും തമിഴ് സിനിമയുമെല്ലാം കൈക്കൊള്ളുന്ന നിലപാടിനെ റിമ അഭിനന്ദിച്ചു.

Read more about:
RELATED POSTS
EDITORS PICK