ദിലീപിനെ റേപ്പിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല: പുറത്തുപോയവര്‍ ആദ്യം ക്ഷമ പറയട്ടെയെന്ന് കെപിഎസി ലളിത, ജഗതി ശ്രീകുമാറിനോടും ഇതേ നിലപാട് എടുത്തിട്ടുണ്ടെന്നും സിദ്ദിഖ്

Sruthi October 15, 2018
siddhique

ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് നടനും അമ്മ ഭാരവാഹിയുമായ സിദ്ദിഖും നടി കെപിഎസി ലളിതയും. ദിലീപിനെ റേപിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്.

കുറ്റം തെളിയാതെ ദിലീപിന്റെ ജോലി ഇല്ലാതാക്കാന്‍ അമ്മയ്ക്ക് അവകാശം ഇല്ല. ദിലീപിനെതിരെ ആരോപണം മാത്രമാണെന്നും സിദ്ദിഖ് ആഞ്ഞടിക്കുന്നു.siddhique-kpac-lalithaമോഹന്‍ലാലിനെ പരസ്യമായി അപമാനിക്കാന്‍ വനിതാ കൂട്ടായ്മ ശ്രമിച്ചു. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്തവിളിക്കുന്നത് ശരിയല്ല. അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയവരെ തിരിച്ചുവിളിക്കില്ല. പുറത്തുപോയവര്‍ പുറത്തുതന്നെ. രാജിവെച്ചവര്‍ ആദ്യം ക്ഷമ പറയട്ടെയെന്ന് കെപിഎസി ലളിതയും പറയുന്നു.ആക്രമിക്കപ്പെട്ട നടിയെ വെച്ച് ചിലര്‍ കളിക്കുന്നു. അമ്മയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും സിദ്ദിഖ് പറയുന്നു. ഡബ്ല്യുസിസിയുടേത് ഗൂഢാലോചനയാണ്. ആരുടെയും ജോലി സാധ്യത തകര്‍ക്കുന്ന സംഘടനയല്ല അമ്മ. മീടു ദുരുപയോഗം ചെയ്യുന്നുവെന്നും സിദ്ദിഖ് പറയുന്നു.siddiqueദിലീപ് പല അവസരങ്ങളും കളഞ്ഞുവെന്ന് പരാതി പറയുന്നു. ഏത് സംവിധായകരോടാണ് ദിലീപ് ആ കുട്ടിക്ക് അവസരം നല്‍കരുതെന്ന് പറഞ്ഞത്. ഏതെങ്കിലും ഒരാളെ അവര്‍ പറയട്ടെ. എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കാമെന്നും. അത് സത്യമാണെന്ന് അംഗീകരിക്കാമെന്നും നടപടിയെടുക്കാമെന്നും സിദ്ദിഖ് പറയുന്നു.dileep-siddiqueദിലീപ് രാജിക്കത്ത് കഴിഞ്ഞ 10ന് മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. നടിമാര്‍ പറയുന്നത് അനുസരിച്ച് ദിലീപിന്റെ ജോലി സാധ്യത തടയാനാകില്ല. ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മയെന്ന് സിദ്ദിഖ് പറഞ്ഞു. ജനറല്‍ ബോഡി യോഗം വിളിക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK