തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്‌ആ​ര്‍​ടി​സി​ ജീവനക്കാരുടെ മി​ന്നല്‍ സ​മ​രം

Pavithra Janardhanan October 16, 2018

റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ ജോ​ലി കു​ടും​ബ​ശ്രീ​യെ ഏ​ല്‍​പി​ക്കു​ന്ന​തി​ല്‍ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ല്‍ സ​മ​രം. ​തിരുവനന്തപുരത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ കെ​എ​സ്‌ആ​ര്‍​ടി​സി റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റി​ന് മു​ന്നി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.ഇവിടെ ജീ​വ​ന​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ksrtc

രണ്ട് ഡിപ്പോകളില്‍ നിന്നുമുള്ള നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു.പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും സമരം സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്നുമാണ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നി​ല​പാ​ട്. പ്രശ്നപരിഹാരത്തിന് തൊ​ഴി​ല്‍-​ഗ​താ​ഗ​ത മ​ന്ത്രി​മാ​രു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ ഇന്ന് ച​ര്‍​ച്ച ന​ട​ത്തും.

Tags:
Read more about:
EDITORS PICK