ഗുരുവിനോട് എല്ലാക്കാലത്തും കൂറ് പുലര്‍ത്തും; ആരാണ് നിവിന്‍ പോളിയുടെ ഈ ഗുരുവെന്ന് അറിയാമോ?

Chithra October 16, 2018

വെറും എട്ട് വര്‍ഷക്കാലം കൊണ്ട് മലയാള സിനിമയിലെ കൊമേഴ്‌സ്യല്‍ മൂല്യമുള്ള അഭിനേതാക്കളില്‍ ഒരാളായി നിവിന്‍ പോളി മാറിയിട്ടുണ്ട്. ഇതിനെല്ലാം തുടക്കം കുറിച്ചത് 2010-ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചു സിനിമയാണ്. ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബാണ് നിവിന്‍ ഉള്‍പ്പെടെ ഒരുപിടി യുവതാരങ്ങളെ മലയാളത്തിന് സംഭാവന ചെയ്തത്.

തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വിനീത് ശ്രീനിവാസനെയാണ് നിവിന്‍ ഗുരുവെന്ന് വിശേഷിപ്പിക്കുന്നതും. ഗുരുവിനോട് എല്ലാ കാലത്തും കൂറ് പുലര്‍ത്തുമെന്നും താരം പറയുന്നു. മലര്‍വാടിക്ക് ശേഷം 2012-ല്‍ വിനീത് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിലൂടെയാണ് നിവിന്‍ നായകപദവിയിലേക്ക് ഉയരുന്നത്. 2016-ല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് വേണ്ടിയും ഈ കൂട്ടുകെട്ട് ഒരുമിച്ചു.

ഇപ്പോള്‍ വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിക്കുകയാണ് നിവിന്‍ പോളി. വിനീത് തനിക്ക് ഗുരുവിനെ പോലെയാണ്, അദ്ദേഹത്തോട് എന്നും കൂറുപുലര്‍ത്തും. ‘ഞങ്ങള്‍ സമപ്രായക്കാരാണ്, സുഹൃത്തുക്കളുമാണ്’, നിവിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

nivin-pauly

ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിലെ പേരാണ് നല്‍കിയിരിക്കുന്നതെങ്കിലും കഥ മറ്റൊന്നാണ്, കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷങ്ങള്‍ക്കിടെ നിവിന്‍ പറയുന്നു.

Read more about:
EDITORS PICK