വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുകേഷ് വിലക്കി ; ഷമ്മി തിലകന്‍

Chithra October 16, 2018

നടന്‍ ദിലീപിനെ അനുകൂലിക്കാനായി സിദ്ദിഖ് നടത്തിയ പരാമര്‍ശം ഇപ്പോള്‍ തിരിച്ചടിക്കുകയാണ്. തങ്ങള്‍ ഒരാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നുവെന്ന് കരുതി ആ വ്യക്തിയുടെ ജോലിയ്ക്ക് തടസ്സമാകാറില്ലെന്നാണ് സിദ്ദിഖ് വിശദീകരിച്ചത്. ആരുടേയും അവസരങ്ങളെ ഇല്ലാതാക്കാതെ മുന്നോട്ട് പോകാനാണ് അമ്മ ആഗ്രഹിക്കുന്നതത്രെ ! ഏതായാലും ഈ വിഷയത്തില്‍ നടന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചിരിക്കുകയാണ് .

വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞു. നടന്‍ സിദ്ദിഖ് പറയുന്നത് പോലെ തൊഴില്‍ നിഷേധിക്കാതിരിക്കുന്ന രീതി അമ്മയില്‍ ഇല്ലെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.

shammi

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ അഡ്വാന്‍സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയുകയുമില്ല’ ഇതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്. ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാം.തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

വനിതാ കൂട്ടായ്മയുടെ പത്ര സമ്മേളനത്തിന് ശേഷം മറുപടി നല്‍കാനാണ് നടന്‍ സിദ്ദിഖും കെ പിഎസി ലളിതയും മാധ്യമങ്ങളെ കണ്ടത്. ഇതു വലിയ ചര്‍ച്ചയാകുകയും ചെയ്തു. മോഹന്‍ലാലിനെ മോശമാക്കി പറഞ്ഞ നടിമാര്‍ മാപ്പു ചോദിക്കണമെന്നായിരുന്നു കെപിഎസി ലളിതയുടെ ആവശ്യം. ദിലീപ് വിഷയത്തില്‍ അമ്മയുടെ നിലപാട് ന്യായീകരിക്കുകയായിരുന്നു സിദ്ദിഖ് .

Read more about:
RELATED POSTS
EDITORS PICK