തീ പിടിക്കാന്‍ സാധ്യത ; ബിഎം ഡബ്ല്യു പത്തുലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

Chithra October 23, 2018

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎം ഡബ്ല്യു പത്തു ലക്ഷത്തിലേറെ ഡീസല്‍ മോഡല്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നു. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലെ തകരാറാണ് കാരണം. ഇതു മൂലം കാറിന് തീ പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ലോകത്താകെയുള്ള 16 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചില ഡീസല്‍ കാറുകളില്‍ ഗ്ലൈക്കോള്‍ കൂളിങ് ഫഌയിഡ് ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. എക്‌സ്‌ഹോസ്റ്റ് ഗ്ലാസ് റീസര്‍കുലേഷന്‍ കൂളറില്‍ കണ്ടുപിടിച്ച തകരാണ് വിഷയം, ഇത് മറ്റ് പദാര്‍ത്ഥവുമായി ചേര്‍ന്ന് തീ പിടിക്കുമോ എന്ന സംശയം ഉയരുകയാണ്.

ഡീലേഴ്‌സുമായി ബന്ധപ്പെട്ട് ഉടമകളില്‍ നിന്ന് കാറുകള്‍ തിരിച്ചുവിളിച്ച് പരിശോധിക്കാനാണ് കമ്പനിയുടെ തീരുമാനം. പരിശോധനയില്‍ കുഴപ്പമുണ്ടെങ്കില്‍ ആ ഭാഗം മാറ്റിവയ്ക്കും.

കഴിഞ്ഞ ആഗസ്തില്‍ ബിഎംഡബ്ലൂ യൂറോപ്പിലേയും ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി 48000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Read more about:
EDITORS PICK