ചര്‍മ്മത്തില്‍ ചിലസ്ഥലങ്ങളിലുണ്ടാകുന്ന മുഖക്കുരു നിസാരമാക്കരുത്, മാരക രോഗത്തിന്റെ ലക്ഷണമാകാം!

Sruthi October 24, 2018
skin-tips

ഒരു പ്രായം പലര്‍ക്കും ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു. പല മരുന്നുകളും പുരട്ടി മുഖക്കുരുവിനെ വികൃതമാക്കുന്നവരും ഇല്ലാതില്ല. എന്നാല്‍, ചിലര്‍ ഇത്തരം മുഖക്കുരുവിനെ ശ്രദ്ധിക്കാറുപോലും ഇല്ല.

എന്നാല്‍ അഞ്ച് സ്ഥലങ്ങളില്‍ കാണപ്പെടുന്ന മുഖക്കുരു നിസാരമാക്കി കളയരുത്. രോഗത്തിന്റെ ലക്ഷണങ്ങളാകാം.skin-problemനെറ്റിയിലെ മുഖക്കുരു ദഹന സംവിധാനത്തിന്റെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, ശരീരത്തിലെ വിഷാംശം പുറത്തുപോകുന്നതിന് നന്നായി വെള്ളം കുടിക്കുക.Skinശുചിത്വകുറവാണ് ചെന്നിയില്‍ മുഖക്കുരു വരാനുള്ള പ്രധാന കാരണം. മുഖക്കുരുവിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എപ്പോഴും മുഖംകഴുകി വൃത്തിയാക്കുക അല്ലെങ്കില്‍ ചെന്നിയില്‍ വേദന നല്‍കുന്ന മുഖക്കുരു പ്രത്യക്ഷപ്പെടാന്‍ സാധ്യത ഉണ്ട്. കിടക്കുന്നതിന് മുമ്പ് നന്നായി കഴുകുക. മുഖത്തുപയോഗിക്കുന്ന ബ്രഷുകള്‍ ആന്റിസെപ്റ്റിക്കുകള്‍ ഉപയോഗികിച്ച് വൃത്തിയാക്കുക. മുഖത്തിന്റെ ശുചിത്വം എപ്പോഴും ഉറപ്പു വരുത്തുക. കൊഴുപ്പുനിറഞ്ഞതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുപ്പ് കൂടുതല്‍ ലഭിക്കുന്നതിന് തണ്ണിമത്തനും പച്ചക്കറികളും ധാരാളം കഴിക്കുക.skinപുരികങ്ങള്‍ക്കിടയില്‍ മുഖക്കുരു വരുന്നത് കരള്‍ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാണ്. അതിനാല്‍ മദ്യപാനവും പുകവലിയും കുറയ്ക്കുക. കൂടാതെ വെണ്ണയും നെയ്യും അടങ്ങിയ ആഹാരങ്ങളും പരമാവധി കുറയ്ക്കുക. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും നന്നായി ഉറങ്ങുകയും ചെയ്യുക.skin-pimplesമൂക്കിലെ മുഖക്കുരു വളരെ അസഹ്യമായ ഒന്നാണ്. മൂക്കില്‍ മുഖക്കുരു വരുന്നത് ഹൃദയത്തിന് തകരാറ് വന്നാലും ഇതുണ്ടാകും. അതിനാല്‍ ഹൃദയത്തിന് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുക.

താടിയില്‍ മുഖക്കുരു കാണുന്നത് ഹോര്‍മോണ്‍ അസന്തുലിതയുടെ സൂചനയാണ്. സ്ത്രീകളില്‍ ആര്‍ത്തവകാലയളവില്‍ ഇത് സാധാരണ കാണപ്പെടാറുണ്ട്.

Read more about:
EDITORS PICK