ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളന്‍ കിഴങ്ങ് ഉപയോഗിക്കാറുണ്ടോ ? സൂക്ഷിക്കണം

Chithra October 26, 2018

പച്ചകറികള്‍ പലവരും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഉരുളന്‍ കിഴങ്ങ് പൊതുവേ പുറത്തെവിടെയെങ്കിലുമാണ് വയ്ക്കാറുള്ളത്. നേരിട്ട് വെയില്‍ ഏക്കാത്തതും തണുപ്പടിക്കാത്തതുമായ സ്ഥലത്ത് ഉരുളന്‍ കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ വച്ചുള്ള ഉരുളന്‍ കിഴങ്ങ് ഉപയോഗിച്ചാല്‍ കാന്‍സര്‍ വരാനിടയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഉരുള്‍ കിഴങ്ങ് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അര്‍ബുദമുണ്ടാകാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. റഫ്രിജറേറ്ററിലെ തണുത്ത താപനില ഉരുളന്‍ കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ ഷുഗര്‍ ആക്കി മാറ്റും. ഈ ഉരുളന്‍ കിഴങ്ങ് 250 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ അതായത് ഉയര്‍ന്ന താപനിലയില്‍ ഫ്രൈ ചെയ്യുമ്പോള്‍ ഈ ഷുഗര്‍ അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. പേപ്പര്‍, കൃത്രിമ നിറങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഇവയെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുവാണ് അക്രിലാമൈഡ്. ഭക്ഷ്യ വസ്തുക്കളായ ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങുപ്പേരി, ക്രോക്കേഴ്‌സ് ബ്രഡ്, കുക്കീസ്, കോഫി ഇവയിലും ഈ രാസവസ്തു ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇവയുടെ ഉപയോഗത്തിലും ഒരു കരുതല്‍ വേണം.

എലികളില്‍ നടത്തിയ പഠനത്തില്‍ അക്രിലാമൈഡ് അര്‍ബുദത്തിന് കാരണമാകുമെന്ന് തെളിഞ്ഞു. അതിനാല്‍ അക്രിലാമൈഡ് കാര്‍സിനോജനുകളുടെ ഗണത്തില്‍ ഉള്‍പ്പെടും. അതായത് അര്‍ബുദകാരിയായ വസ്തു. അര്‍ബുദം ഏവരും ഭയപ്പാടോടെ കാണുന്ന ഒരു രോഗം തന്നെയാണ്. ഈ ചെറിയ മുന്‍കരുതലുകള്‍ നമ്മുടെ ആരോഗ്യത്തിന് ഒരു മുതല്‍കൂട്ടാകും.

Read more about:
EDITORS PICK