ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്കിനെത്തിയത് പൂച്ച, ദേ ഇങ്ങനെ നടക്കണം: വീഡിയോ കാണാം

Sruthi October 30, 2018
fashion-show

റാമ്പില്‍ എങ്ങനെ നടക്കണമെന്ന് പൂച്ച പറഞ്ഞുതരും. മോഡലുകള്‍ക്കിടയില്‍ യഥാര്‍ത്ഥ ക്യാറ്റ് വാക്ക് നടത്തി ഒരു പൂച്ച വൈറലായി. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് സംഭവം.cATWALKഷോ തുടങ്ങിയപ്പോള്‍ മുതലാണ് അപ്രതീക്ഷിതമായി ഈ അതിഥിയും എത്തുന്നത്. റാമ്പില്‍ മോഡലുകള്‍ നടക്കുമ്പോള്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയില്‍ തന്റെ ദേഹവും നക്കിത്തുടച്ച് ഇരിപ്പായി കക്ഷി. ഓരോ മോഡലും നടന്നുപോകുമ്പോള്‍ അവരെ ഒന്നു പേടിപ്പിക്കാനും പൂച്ച ശ്രമിക്കുന്നുണ്ട്.fashion-showപിന്നീട് മോഡലിനെ പോലെ സ്റ്റൈലായി വാക്കും ചെയ്തു. ഇടയ്ക്ക് മോഡലുകളെ തൊടാനും കളിക്കാനും ശ്രമിക്കുന്നുണ്ട്. ഫാഷന്‍ ഷോയിലെ വസ്ത്രങ്ങളെക്കാള്‍ കാഴ്ച്ചക്കാരുടെ മനം കവര്‍ന്നത് പൂച്ചയാണ്.

Tags: ,
Read more about:
EDITORS PICK