കുഞ്ഞുങ്ങൾ കടിച്ചാൽ ടിടി എടുക്കണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Pavithra Janardhanan October 30, 2018

മൃഗങ്ങൾ കടിച്ചാൽ അണുബാധയും രോഗങ്ങളും വരുമെന്ന് നമുക്കറിയാം. എന്നാൽ കുട്ടികൾ കടിച്ചാൽ ടി ടി എടുക്കാനോ? പലർക്കും ഈ കാര്യത്തക്കുറിച്ച് പല മിഥ്യ ധാരണകളും ഉണ്ടാകും. സാധാരണയായി കുട്ടികൾ മൊണാകൊണ്ടും പിന്നെ പല്ലു കൊണ്ടും കൊഞ്ചിക്കടിക്കാറുണ്ട്.

അത് സ്നേഹ പ്രകടനത്തിന്റെ ഭാഗമാണ്.എന്നാൽ അവർ ദേഷ്യത്തെ തുടർന്ന് കടിക്കുന്നതിന് ഇതിൽ നിന്നും വ്യത്യസ്തമാണ്.കാരണം കുട്ടികൾ പ്രകോപിതരായി കടിക്കുമ്പോൾ വളരെ ആഴത്തിലുള്ള മുറിവാണുണ്ടാകുന്നത്.അത്തരം മുറിവുകൾ പങ്ചർ വൂണ്ട് എന്നാണ് അറിയപ്പെടുന്നത്. അതായത് ചർമത്തിലേക്കു കുത്തിക്കയറുന്ന, രക്തം വരുന്ന മുറിവ്. ഇത്തരം മുറിവുകളിലൂടെ ചർമോപരിതലത്തിലെ അഴുക്കും വായ്ക്കുള്ളിലെ അണുക്കളും ഉള്ളിൽ എത്തും.

ഉപരിതലത്തിലെ ചെറിയ പോറൽ പോലുള്ള മുറിവുകൾ സോപ്പും വെള്ളവും കൊണ്ട് നമുക്ക് വൃത്തിയാക്കാം. എന്നാൽ പങ്ചർ മുറിവുകൾ അങ്ങനെ വൃത്തിയാക്കാനാകില്ല.അതേസമയം കടിയേറ്റാൽ വിഷമുണ്ടെന്നു പഴമക്കാർ പറയുന്നതിൽ അടിസ്ഥാനമില്ല.എന്നാൽ കുട്ടികളുടെ വായിൽ രോഗകാരികളായ ബാക്ടീരിയകൾ ഉണ്ട്.

ടെറ്റനസ് അണുക്കളുമുണ്ട്. അത് കടിയിലൂടെ ഉള്ളിലെത്തും. കടിയെത്തുടര്‍ന്നുള്ള മുറിവിൽ നീരും പഴുപ്പും വരാം. അതിനാൽ കുട്ടി കടിച്ച് രക്തം വരത്തക്കവിധം ആഴത്തിൽ മുറിവേറ്റവർ തീർച്ചയായും ഡോക്ടറെ കണ്ട് ടെറ്റനസ് ടോക്സോയ്ഡ് കുത്തിവയ്പ് എടുക്കണം. എന്നാൽ ആറുമാസത്തിനുള്ളിൽ ടിടി എടുത്തിട്ടുള്ളവർക്കു പ്രശ്നമില്ല.

Tags: ,
Read more about:
EDITORS PICK