നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ നിയന്ത്രണം

Sruthi October 31, 2018
pollution

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്കൊരുങ്ങി കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡല്‍ഹിയില്‍ ഈ നിയന്ത്രണം നവംബര്‍ ഒന്ന് നാളെ നടപ്പാക്കുമെന്ന്് ഇ.പി.സി.എ അറിയിച്ചു.POLLUTIONപൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഇല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.delhi-roadsഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണെങ്കില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്.delhi-pollution11,000 ബസുകള്‍ വേണ്ടിടത്ത് 5,429 എണ്ണമാണ് ഇപ്പോഴുള്ളത്. നഗരത്തിലുള്ള 464 റൂട്ടുകളില്‍ 230 റൂട്ടുകളില്‍ മാത്രമാണ് ഒന്നുമുതല്‍ അഞ്ചുവരെ എണ്ണം ബസുകള്‍ ഓടുന്നത്.Delhi

നവംബര്‍ ഒന്നുമുതല്‍ 10 വരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക, ഇഷ്ടികച്ചൂളകളുടെയും ഡീസല്‍ ഉപയോഗിച്ചുള്ള ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തുക, മാലിന്യം കത്തിക്കാതിരിക്കുക എന്നിവ സുപ്രീംകോടതി നിയമിച്ച ഇ.പി.സി.എ. ശുപാര്‍ശ ചെയ്തിരുന്നു.

Read more about:
EDITORS PICK