സൗദിയില്‍ പ്രളയം: 14പേര്‍ മരിച്ചു, 299 പേരെ രക്ഷപ്പെടുത്തി, റോഡുകള്‍ തകരുന്നു, ഭീകരാവസ്ഥ

Sruthi November 1, 2018
saudi-flood

കേരളത്തിന് അനുഭവിക്കേണ്ടി വന്ന ദുരന്തമാണ് ഇപ്പോള്‍ സൗദിക്കും ബാധിച്ചിരിക്കുന്നത്. സൗദിയില്‍ ദിവസങ്ങളായി മഴ തുടരുകയാണ്. കനത്ത മഴയിലും കാറ്റിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു. 299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.saudiപ്രളയത്തില്‍ കുടുങ്ങിയ 282 വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 88 പേര്‍ക്ക് സര്‍ക്കാര്‍ ബദല്‍ താമസ സൗകര്യമൊരുക്കി. കനത്ത മഴയില്‍ മക്കയിലെ അല്‍ റാഷിദിയ ജില്ല ഒറ്റപ്പെട്ടു. മക്കക്കു വടക്കുകിഴക്ക് അല്‍ശാമിയ ഗ്രാമത്തില്‍ മഴക്കിടെ ഏതാനും കാറുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ തകരുകയും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തിരുന്നു.saudi-arabiaപ്രളയ സാധ്യത കണക്കിലെടുത്ത് തായിഫ്തുര്‍ബ റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചു.അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇല്‍ കാര്‍ ഒഴുക്കില്‍പെട്ട് സവദേശി യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് തുറുബയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ സൗദി പൗരനു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുകയാണ്. അല്‍അബ്ബാസിയ ഗ്രാമത്തിനു സമീപം വാദി തുറുബ മുറിച്ചുകടക്കുന്നതിനിടെയാണ് സൗദി പൗരന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. സിയില്‍ ഒക്ടോബര്‍ 19 മുതലാണ് മഴ തുടങ്ങിയത്. ഈ സീസണില്‍ മഴ സാധാരണമാണെങ്കിലും ഇത്ര കനത്ത മഴ ആദ്യമാണെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.saudi-floodഞായറാഴ്ചവരെ രാജ്യത്തിന്റ പല ഭാഗങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയും കാറ്റും ലഭിക്കുമെന്ന് കാലാവസ്ഥ, പരിസ്ഥിതി സംരക്ഷണ വിഭാഗം ജനറല്‍ അതോറിറ്റി അറിയിച്ചു.

Read more about:
EDITORS PICK