ഭര്‍ത്താവ് സെയില്‍സ്മാന്റെ ശ്രദ്ധ മാറ്റി, ഭാര്യ വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തി: 60ലക്ഷത്തിന്റെ വജ്രവുമായി കടന്ന ദമ്പതികളെ കൈയ്യോടെ പിടികൂടി

Sruthi November 6, 2018
diamond

ദുബായ്: ജ്വല്ലറിയില്‍ നിന്നും വീണ്ടും മോഷണം. ഇത്തവണ ദമ്പതികളാണ് ഇതിനായി തുനിഞ്ഞിറങ്ങിയത്. ദുബായിലാണ് സംഭവം നടന്നത്.

ഏകദേശം 60 ലക്ഷം രൂപ വിലവരുന്ന വജ്രമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ദമ്പതികളെ പിടികൂടുകയായിരുന്നു.diamondദുബായ് നൈഫിലെ ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. നാല്‍പ്പത് വയസ്സു തോന്നുന്ന ദമ്പതിമാര്‍ ജ്വല്ലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയില്‍സ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതി വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.diamondമോഷ്ടിച്ച മുതലുമായി ഇരുവരും രാജ്യംവിടുകയായിരുന്നു. കടയുടമ മൂന്ന് മണിക്കൂറിനകം പോലീസില്‍ പരാതി നല്‍കി. മുംബൈ വഴി ഹോങ്കോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ദമ്പതിമാരെ ദുബൈ പോലീസ് ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.ഏഷ്യന്‍വംശജരായ ദമ്പതിമാരെയാണ് പിടികൂടിയത്. ഇതിനിടയില്‍ 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു.പ്രതികളെ ഉടന്‍തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ തിരികെ എത്തിച്ചതായി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫഅല്‍ മറി പറഞ്ഞു.

മോഷണം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. എക്സ്റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു.

Read more about:
EDITORS PICK