വിവാഹം ജീവിതത്തിൽ മാറ്റം കൊണ്ട് വന്നതായി തോന്നുന്നില്ല; അനുഷ്ക ശർമ്മ

Pavithra Janardhanan November 7, 2018

വിവാഹം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നതായി തോന്നുന്നില്ലെന്ന് ചലച്ചിത്ര താരവും കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ. വിവാഹിതരായിട്ട് ഒരു വർഷം പൂർത്തിയാകാറായെങ്കിലും ഇപ്പോഴും കോഹ്‍ലിയുമൊത്ത് സമയം ചെലവഴിക്കാൻ കിട്ടുന്നില്ലെന്നും അനുഷ്ക ശർമ്മ പറഞ്ഞു.

24 മണിക്കൂറും വിരാടും ‍ഞാനും ജോലിയിൽ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു ചെലവഴിക്കാൻ സമയം ലഭിക്കുന്നത് വളരെ ചുരുക്കമാണ്. രണ്ടുപേർക്കും അവരുടേതായ മേഖലകളിൽ നല്ല തിരക്കുമുണ്ട്.

അതുകൊണ്ടുതന്നെ തനിക്ക് വിവാഹത്തിനുശേഷം എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ലെന്നും അനുഷ്ക പറഞ്ഞു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇങ്ങനെ പറഞ്ഞത്.

Read more about:
RELATED POSTS
EDITORS PICK