പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിച്ചു; ദീപാവലി ആഘോഷം ജവാന്‍മാര്‍ക്കൊപ്പം

Chithra November 7, 2018

ഇന്ത്യന്‍ സൈന്യത്തിലെയും, ഐടിബിപിയിലെയും ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഹാര്‍സില്‍. ‘മഞ്ഞുനിറഞ്ഞ ഈ ഉയരങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന നിങ്ങളുടെ ആത്മാര്‍ത്ഥത രാജ്യത്തിന് ശക്തി പ്രദാനം ചെയ്യുകയാണ്, ഒപ്പം 125 കോടി ഇന്ത്യക്കാരുടെ ഭാവിയും, സ്വപ്നങ്ങളും സാക്ഷാത്കരിക്കുകയാണ്’, അദ്ദേഹം ജവാന്‍മാരോട് പറഞ്ഞു.

ദീപാവലി ദീപങ്ങളുടെ ആഘോഷമാണെന്ന് ജവാന്‍മാര്‍ക്കുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ജവാന്‍മാര്‍ അവരുടെ ആത്മാര്‍ത്ഥതയും അച്ചടക്കവും വഴി ജനങ്ങളില്‍ പ്രചരിപ്പിക്കുന്നത് സുരക്ഷയുടെയും, ഭയമില്ലായ്മയുടെയും അവബോധമാണ് നല്‍കുന്നത്’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ദീപാവലി ദിനത്തില്‍ താന്‍ ജവാന്‍മാര്‍ക്കൊപ്പം ആഘോഷിക്കാന്‍ എത്താറുണ്ട്. പ്രതിരോധ മേഖലയില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ഉള്‍പ്പെടെ വിമരിച്ച സൈനികര്‍ക്കായി സ്വീകരിച്ച വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

സൈനികര്‍ക്ക് മധുരം നല്‍കിയ പ്രധാനമന്ത്രി സമീപപ്രദേശങ്ങളില്‍ നിന്നും തന്നെക്കാണാന്‍ എത്തിയ ജനങ്ങളുമായും സംവദിച്ചു.

Tags: , ,
Read more about:
EDITORS PICK