വിരാട് സൂക്ഷിച്ചോ, പകരക്കാരന്‍ ക്യാപ്റ്റന്‍ പിന്നാലെയുണ്ട്; ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി രോഹിത് ശര്‍മ്മ

Chithra November 7, 2018

ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടി20 റണ്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മ്മയ്ക്ക്. ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്നാണ് രോഹിത് ഈ നേട്ടം കുറിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ ലക്‌നൗ ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ഈ നേട്ടം.

മത്സരം ആരംഭിക്കുമ്പോള്‍ കോലി മറികടക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് ആവശ്യമായിരുന്നത് വെറും 11 റണ്ണായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. 62 ടി20കളില്‍ നിന്നായി 2102 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം. ഇതില്‍ 18 അര്‍ദ്ധശതകങ്ങളും, 48.88 ശരാശരിയുമുണ്ട്.

ജൂലൈയിലാണ് രോഹിത് ശര്‍മ്മ 2000 റണ്‍ ക്ലബില്‍ ഇടംനേടിയത്. ഇംഗ്ലണ്ടിനെതിരെ ബ്രിസ്‌റ്റോളില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 100 റണ്‍ തികച്ച് കൊണ്ടായിരുന്നു ഇത്. പുരുഷ ക്രിക്കറ്റില്‍ ഈ ക്ലബിലെത്തുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത്. ഇന്ത്യന്‍ വനിതാ ടീം താരം മിഥാലി രാജ്, വിരാട് കോലി എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും രോഹിത് നേടിയിരുന്നു.

rohit_sharma_and_virat_kohli

ടി20യില്‍ സിക്‌സുകളുടെ കാര്യത്തിലും ഇന്ത്യയുടെ വമ്പനടിക്കാരന്‍ രോഹിത്താണ്. ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 91 സിക്‌സുകള്‍ മറികടക്കാന്‍ രോഹിത്തിന് മൂന്ന് സിക്‌സുകളുടെ കുറവ് മാത്രമാണുള്ളത്.

Read more about:
EDITORS PICK