അനുഷ്‌കയുടെയും കരീനയുടെയും കളര്‍ഫുള്‍ ദീപാവലി, സാരിയില്‍ തിളങ്ങി താരങ്ങള്‍

Sruthi November 8, 2018
anushka-kareena

ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ ഇത്തവണ കളര്‍ഫുള്‍ ആയിരുന്നു. ഇതില്‍ ഏറെ സന്തോഷം നിറഞ്ഞ ദീപാവലി ആയിരുന്നു അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക്.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ദീപാവലി ആഘോഷം. പ്രത്യേകതരം വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ദീപാവലി ആഘോഷിച്ചത്.anushkaവീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ട്വീറ്റ് ചെയ്തിരിക്കുന്നത്. സാരി അണിഞ്ഞാണ് അനുഷ്‌ക എത്തിയത്. സിംപിള്‍ സാരിയാണെങ്കിലും അനുഷ്‌ക അതീവ സുന്ദരിയായിരുന്നു. പ്രത്യേക സ്റ്റൈലിലുള്ള കുര്‍ത്തയിലാണ് വിരാട് കോഹ്ലി തിളങ്ങിയത്. ദീപാവലി പ്രകാശത്തില്‍ ഇരുവരും തിളങ്ങി.kareena-kapoorനഗരത്തിലെ ദീപാവലി ആഘോഷ പാര്‍ട്ടികളില്‍ നിറസാന്നിധ്യമായിരുന്നു കരീനയും സെയ്ഫും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ദീപാവലി ആഘോഷം നടത്തിയ കരീനയുടെ സാരിയിലുള്ള ലുക്കാണ് ഇപ്പോള്‍ ട്രെന്റായിരിക്കുന്നത്. പോല്‍ക്ക് ഡോട്ടഡ് ചന്ദേരി സില്‍ക്ക് സാരിയാണ് കരീന അണിഞ്ഞിരിക്കുന്നത്.kareenaഡിസൈനര്‍ മെസബ ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കരീനയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിംപിളാണെങ്കിലും വളരെ ട്രെന്റി ലുക്കുള്ള സാരിയില്‍ കരീന അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് മെസബ ഗുപ്ത പറഞ്ഞിരിക്കുന്നത്.

കരീനയ്ക്കൊപ്പം വൈന്‍ നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ച് ആഘോഷത്തില്‍ പങ്കെടുക്കുന്ന സെയ്ഫും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിഷ്മ കപൂറും അമൃത അരോരയും സെയ്ഫും കരീനയും ചേര്‍ന്നുള്ള ദീപാവലി ആഘോഷ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Read more about:
EDITORS PICK