വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു; ബൈക്കിന് തീകൊളുത്തി ഉടമ നടന്നുപോയി; അന്തംവിട്ട് പോലീസുകാര്‍

Chithra November 8, 2018

വാഹനത്തിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരെ അമ്പരപ്പിച്ച് വാഹനഉടമ ബൈക്കിന് തീകൊളുത്തി. ഗുരുഗ്രാം ന്യൂ റെയില്‍വെ റോഡിന് സമീപമുള്ള ഡിഎസ്ഡി കോളേജിന് സമീപമാണ് സംഭവം. 20-കളില്‍ പ്രായമുള്ള ഒരാള്‍ ബൈക്കിന് തീകൊടുക്കുന്നതും, വലിയ ശബ്ദം കേള്‍ക്കുന്നതോടെ ആളുകള്‍ ഓടിമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

fire

ബൈക്കിന് തീപിടിച്ച ശേഷം പോലീസുകാരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിലെ പാല്‍പാത്രങ്ങള്‍ അഴിച്ചെടുത്ത് പോലീസുകാരോട് സംസാരിച്ച ശേഷമാണ് സ്ഥലംവിട്ടത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഈ കാഴ്ച കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.

fire

പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീകെടുത്തി. സംഭവത്തില്‍ ട്രാഫിക് പോലീസ് പരാതി നല്‍കിയിട്ടുണ്ട്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാമെന്ന് പറഞ്ഞ ശേഷമാണ് തീകൊളുത്തിയതെന്ന് ട്രാഫിക് പോലീസ് പറയുന്നു.

എന്ത് കൊണ്ടാണ് വാഹന ഉടമയെ സ്ഥലത്ത് നിന്നും പോകാന്‍ അനുവദിച്ചതെന്ന് ചോദിച്ചപ്പോള്‍ കത്തുന്ന വാഹനത്തില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചത് കൊണ്ടാണെന്നാണ് മറുപടി.

Read more about:
EDITORS PICK