കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്തുപോയ മാതാപിതാക്കള്‍, പിന്നീട് സംഭവിച്ചത്

Sruthi November 8, 2018
baby

ന്യൂഡല്‍ഹി: ചിലര്‍ കുഞ്ഞുങ്ങളെ നോക്കുന്ന കണ്ടാല്‍ ഇവര്‍ കുഞ്ഞിന്റെ മാതാപിതാക്കളാണോ എന്നു തോന്നിപ്പോകും. ഒരു കരുതലുമില്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നവരുണ്ട്. അശ്രദ്ധമൂലം കുഞ്ഞുങ്ങള്‍ക്ക് പലതും സംഭവിക്കാം.baby-caring

ഇവിടെ നടന്നും അത്തരത്തിലൊരു സംഭവമാണ്. മീററ്റില്‍ കുഞ്ഞിനെ മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയി. നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ പ്രാദേശികവാസികളും കച്ചവടക്കാരും കണ്ടെത്തുകയായിരുന്നു.parentഏറെ നേരം കഴിഞ്ഞും രക്ഷിതാക്കള്‍ വരാതായതോടെയാണ് നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷിച്ചു. പോലീസിനെ വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറി. തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് നല്ല താക്കീത് നല്‍കിയ ശേഷമാണ് കുഞ്ഞിനെ വിട്ടുനല്‍കിയത്.

Tags: , ,
Read more about:
EDITORS PICK