ഉടന്‍ വരുന്നു; കൈവിട്ട സന്ദേശം തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കി ഫേസ്ബുക്ക്; സമയപരിധി 10 മിനിറ്റ്

Chithra November 8, 2018
facebook

വാട്‌സ്ആപ്പ് അത് ചെയ്തു, അപ്പോള്‍ ഫേസ്ബുക്കിന് അത് ചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ. വാട്‌സ്ആപ്പിന്റെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമായി അയച്ച മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ ഈ ഡിലീറ്റ് ഫീച്ചര്‍ കുറച്ച് നാളായി പ്രവര്‍ത്തനം ആരംഭിച്ചിട്ട്.

മെസഞ്ചര്‍ അപ്‌ഡേറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള ഉടന്‍ വരുന്നു ഫീച്ചറുകളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാറ്റ് ചെയ്യുന്നതിനിടെ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. ഇതിനായി എഫ്ബി അനുവദിക്കുന്ന സമയപരിധി പത്ത് മിനിറ്റാണ്.

അയച്ച സന്ദേശങ്ങള്‍ പത്ത് മിനിറ്റിനകം ഡിലീറ്റ് ചെയ്യാനാണ് ഇതോടെ സൗകര്യം ലഭിക്കുക. ഏപ്രില്‍ മുതല്‍ ഈ ഫേസ്ബുക്ക് ഫീച്ചര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പഴയ സന്ദേശങ്ങള്‍ രഹസ്യമായി ഡിലീറ്റ് ചെയ്യുന്നതായി സമ്മതിച്ചതോടെയാണ് ഇത് പുറത്തുവന്നത്. ആഭ്യന്തരമായി ഈ ഫീച്ചര്‍ പരീക്ഷണം നടത്തുന്നുണ്ട്.

രഹസ്യ സംഭാഷണങ്ങളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള രഹസ്യ സംഭാഷണത്തിനുള്ള ഫീച്ചര്‍ മെസഞ്ചര്‍ ആപ്പിലുണ്ട്.

Read more about:
EDITORS PICK