പ്രീത ഷാജിക്ക് നിയമത്തിന്റെ ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് ഹൈക്കോടതി

Pavithra Janardhanan November 8, 2018

ഇടപ്പള്ളിയിൽ ജാമ്യം നിന്നതിന്റെ പേരിൽ സ്വന്തം കിടപ്പാടം ജപ്തി ചെയ്ത ബാങ്കിന്റെ നടപടിക്കെതിരെ സമരം ചെയ്യുന്ന പ്രീത ഷാജിക്കെതിരെ ഹൈക്കോടതി. പ്രീതക്ക് നിയമപരമായി ഒരു അനുകൂല്യത്തിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാരും ഭൂമി ലേലത്തിനു പിടിച്ച രതീഷും ആകുന്നത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ആണ് കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധനേടുകയായിരുന്നു.രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം


അതേസമയം ഇടപ്പള്ളിയിലെ ഭൂമിക്കു പകരം മറ്റൊരു സ്ഥലത്ത് എട്ടു സെന്റ് ഭൂമിയില്‍ വീടും 10 ലക്ഷം രൂപയും നല്‍കാമെന്ന രതീഷിന്റെ വാഗ്ദാനം കോടതി വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രീത ഷാജിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Read more about:
EDITORS PICK