കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

Pavithra Janardhanan November 8, 2018
kevin-death

കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ എസ് ഐയെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ആണ് നടപടിയെടുത്തിരിക്കുന്നത്. എ എസ് ഐ ടി എം ബിജുവിനെയാണ് പിരിച്ചു വിട്ടത്.കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷാനുവിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്നു വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി.

പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. കെവിന്റെത് ദുരഭിമാനക്കൊല തന്നെയാണെന്ന പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം കോടതി ശരിവെച്ചിരുന്നു. ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാകും.

Tags:
Read more about:
EDITORS PICK