ഡെല്‍ഹിക്കെതിരെ ഗോവന്‍ ജയം

Sebastain November 8, 2018

ഗോവ: രണ്ടടി കൊണ്ട് മുന്നേറിയ ഡെല്‍ഹിയെ മൂന്നടി കൊടുത്ത് ഗോവ ജയം കൈപ്പിടിയിലൊതുക്കി. ഇതോടെ ഐഎസ്എല്ലില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 13പോയിന്റോടെ എഫ്‌സി ഗോവ ഒന്നാമതെത്തി. തോല്‍വിയോടെ ഡെല്‍ഹി പോയിന്റ് പട്ടികയില്‍ താഴേക്കും.


കളിയുടെ ആദ്യമിനിറ്റില്‍ തന്നെ ഗോവയെ ഞെട്ടിച്ച് ഡെല്‍ഹിയാണ് മുന്നിലെത്തിയത്. ബിക്രംജിത് സിംഗാണ് ഡെല്‍ഹിയെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവയുടെ തിരിച്ചുവരവായിരുന്നു. 54ാം മിനിറ്റില്‍ എഡു ബേഡിയ ഗോവയെ ഒപ്പമെത്തിച്ചു. 70ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തെ വീണ്ടും ഡെല്‍ഹിയെ മുന്നിലെത്തിച്ചു. എന്നാല്‍ 82ാം മിനിറ്റില്‍ ബ്രാന്‍ഡര്‍ ഫെര്‍ണാണ്ടസ് ബോക്‌സിന് വെളിയില്‍ നിന്നും പായിച്ച ഉഗ്രന്‍ ഷോട്ടിലൂടെ ഗോവയെ ഒപ്പമെത്തിച്ചു.
89ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച സുവര്‍ണ്ണാവസരം ഡെല്‍ഹിയുടെ വല ചലിപ്പിച്ചതോടെ വിജയം ഗോവയ്‌ക്കൊപ്പം. ബോക്‌സിന് വെളിയില്‍ നിന്നും ഹ്യൂഗോ ബൂമസ് എടുത്ത ഫ്രീക്വിക്ക് എഡുബേബി നല്ലൊരു ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കി. എഡു ബേബിയുടെ ഇരട്ടഗോളോടെ ഗോവയ്ക്ക് ജയം.

Read more about:
EDITORS PICK