വിവാദ പ്രസംഗം; പി എസ് ശ്രീധരൻപിള്ളക്കെതിരെ പോലീസ് കേസെടുത്തു

Pavithra Janardhanan November 8, 2018
ps-sreedharan-pillai

ശബരിമല സമരവുമായി ബന്ധപ്പെട്ട് നടന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Read more about:
EDITORS PICK