ബന്ധു നിയമം വിവാദം; കോടിയേരിയോ മുഖ്യമന്ത്രിയോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ ടി ജലീൽ

Pavithra Janardhanan November 8, 2018

ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്തി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ തന്നോട് വീശദീകരണം തേടിയിട്ടില്ലെന്ന് കെ ടി ജലീൽ.യൂത്ത് ലീഗിന് തന്നോട് വൈരാഗ്യമുണ്ടെന്നും ഇത് കുറ്റിപ്പുറത്ത് നിന്നും താൻ ജയിച്ച അന്ന് മുതൽ തുടങ്ങിയതാണെന്നും ജലീൽ പറഞ്ഞു. ലീഗ് തന്നെ വേട്ടയാടുകയാണെന്നും ജലീൽ പ്രതികരിച്ചു.  കോടിയേരിയെ കണ്ടത് സ്വാഭാവിക കൂടിക്കാഴ്ച ആയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. പിതൃസഹോദരന്റെ കൊച്ചു മകനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജറായി ചട്ടംലംഘിച്ച്‌ നിയമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായതോടെ മന്ത്രി കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.

 

 

Tags: ,
Read more about:
EDITORS PICK