സനലിന്റെ മരണം; നെയ്യാറ്റിന്‍കര എസ്‌ഐയില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായി

Sebastain November 8, 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ മരിച്ച സംഭവത്തില്‍ സ്ഥലം എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. എസ്‌ഐ സന്തോഷ് കുമാര്‍ കാര്യമായി ഇടപെട്ടിട്ടില്ലെന്നും സനലിന്റെ ജീവന്‍ രക്ഷിക്കാന്‍ പെട്ടെന്നുളള നടപടി എടുത്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി.

സനല്‍ മരിക്കാനിടയായ അപകടത്തിന് കാരണക്കാരനായ ഡിവൈഎസ്പി ഹരികുമാര്‍ എസ്‌ഐ സന്തോഷിനെ വിളിച്ചിരുന്നു.സനലിനെ ആശുപത്രിയില്‍ കാലതാമസം ഉണ്ടായതും മരണത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK