അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നു, എന്നും ഉണ്ടാവുകയും ചെയ്യും; ശ്രീരാമനെ വീണ്ടും കളത്തിലിറക്കി യോഗി ആദിത്യനാഥ്

Chithra November 8, 2018

നോര്‍ത്ത് ഇന്ത്യയില്‍ ശ്രീരാമനും അയോധ്യയും എന്നും രാഷ്ട്രീയ വിഷയങ്ങളാണ്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം രാമക്ഷേത്രവും രാമനും വാര്‍ത്തകളില്‍ തിരിച്ചെത്തുകയാണ്, ഒരര്‍ത്ഥത്തില്‍ ബിജെപി തിരിച്ചെത്തിക്കുകയാണ്. അയോധ്യയില്‍ നിലവില്‍ ഒരു രാമക്ഷേത്രമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥ് ശ്രീരാമനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം വീണ്ടും കൂടുതല്‍ മികച്ചതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

yogi-adithyanath

‘ഞാന്‍ പ്രാര്‍ത്ഥനകള്‍ക്കായാണ് എത്തിയത്. അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയെന്നും അത് അവിടെ ഉണ്ടാവുകയും ചെയ്യും’, യുപി മുഖ്യന്‍ പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ഫൈസാബാദ് ജില്ലയുടെ പേരുമാറ്റി അയോധ്യ എന്നാക്കിയ പ്രഖ്യാപനവും അേേദ്ദഹം നടത്തിയിരുന്നു, അയോധ്യയില്‍ ശ്രീരാമന്റെ ശില്‍പ്പം നിര്‍മ്മിക്കാനുള്ള പദ്ധതികളെക്കുറിച്ചും യോഗി ആദിത്യനാഥ് സ്ഥിരീകരിച്ചു. സരയൂ നദിയുടെ കരയിലുള്ള ഫൈസാബാദും, അയോധ്യയും അടങ്ങുന്നതാണ് ഫൈസാബാദ് ജില്ല.

yogi-adityanath

ഈ ജില്ലയുടെ പേരാണ് ഇപ്പോള്‍ ആദിത്യനാഥ് അയോധ്യയെന്നാക്കി മാറ്റിയത്. പരിഹാരത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും നിയമവും ഭരണഘടനയും അനുസരിച്ചാകും ഇത് നടപ്പാക്കുക, ഇതിനായുള്ള കാത്തിരിപ്പിലാണ്, ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. രാമന്റെ പേരിലുള്ള പുതിയ എയര്‍പോര്‍ട്ട്, ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് എന്നിവയും അയോധ്യക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ട്. 2019-ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രത്തെ ബിജെപി ജനശ്രദ്ധയില്‍ എത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി ജനവിധി തേടാന്‍ തന്നെയാകും ബിജെപിയുടെ ഉദ്ദേശം. ചുരുങ്ങിയത് യുപിയിലെങ്കിലും ഇതിന്റെ ഗുണം വോട്ടാക്കി മാറ്റാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

Read more about:
EDITORS PICK