അത്തരം രംഗങ്ങൾ മാത്രം ഉയര്‍ത്തി പിടിച്ച്‌ വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടോവിനോ

Pavithra Janardhanan November 8, 2018

യുവനടൻ ടൊവിനോയുടെ കരിയറിനെ തന്നെ മാറ്റിയ ചിത്രങ്ങളായിരുന്നു മായാനദിയും , തീവണ്ടിയും. സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.എന്നാൽ ചില വിമർശനങ്ങളും ചിത്രങ്ങൾക്ക് നേരെ ഉണ്ടായിരുന്നു.

ചിത്രങ്ങളിലെ ക്ലോസ് സീനും ലിപ്പ് ലോക്കുമായിരുന്നു വിമര്‍ശകരുടെ പ്രധാന വിഷയം. ഇത് പല ആവര്‍ത്തി ഒളിഞ്ഞും തെളിഞ്ഞും അവര്‍ ചോദിച്ചതുമായിരുന്നു.

എന്നാൽ ലിപ്പ് ലോക്കിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ടൊവിനെ രംഗത്തെത്തി.ഇത്തരം രംഗങ്ങൾ മാത്രം ഉയര്‍ത്തി പിടിച്ച്‌ വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടൊവിനോ.

എന്നാൽ അത്തരക്കാർ ഒരു കാര്യം മറക്കാതിരിക്കുക മായാനദിയിലും തീവണ്ടിയിലും ചുംബന രംഗങ്ങളുണ്ടായിരുന്നു എന്നാൽ അത് മാത്രം കൊണ്ടല്ല സിനിമകള്‍ വിജയിച്ചത്.

theevandi

ബലാത്സംഗവും, കൊലപാതകവും, അവിഹിതവുമൊക്കെ ആസ്വദിക്കുന്നവര്‍ ഒരു ലിപ് ലോക്കോ , കിടപ്പറ രംഗമോ സിനിമയില്‍ കണ്ടാല്‍ നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് വിമര്‍ശിക്കും, ടോവിനോ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK