വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

Chithra November 9, 2018

വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടത് സുപ്രധാനമായ കാര്യമാണ്. വാഹനത്തിന് സംഭവിക്കുന്ന എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ക്കും, മറ്റാര്‍ക്കെങ്കിലും നമ്മുടെ വാഹനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തികമായ പരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് അനിവാര്യമാണ്. ഇതല്ലെങ്കില്‍ കൈയിലും നിന്ന് പണവും പോകും, അനാവശ്യ നിയമക്കുരുക്കിലും ചെന്നുചാടും.

വാഹനത്തിന് പരിപൂര്‍ണ്ണ കവറേജ് ലഭ്യമാക്കുന്ന പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നമ്മള്‍ ചെലവഴിക്കുന്ന ഓരോ പൈസയ്ക്കും മൂല്യം നല്‍കുന്നതാകണം കവറേജ്. ഒരു ക്ലെയിം ചെയ്യുമ്പോള്‍ ഓട്ടോ ഇന്‍ഷുറന്‍സ് പോളിസിയില്‍ വലിയൊരു ബാഗം ഡിപ്രീസിയേഷനായി കണക്കാക്കും. കാലപ്പഴക്കം അനുസരിച്ചുള്ള വാഹനത്തിന്റെ മൂല്യം കുറയുന്നതാണ് ഡിപ്രീസിയേഷന്‍.

സീറോ ഡിപ്രീസിയേഷനുള്ള പോളിസിയല്ലെങ്കില്‍ ഇതിനെ ലാഭകരമായ പോളിസിയായി കണക്കാക്കാന്‍ കഴിയില്ല. പരമാവധി ആനുകൂല്യങ്ങളും, ക്ലെയിം തുകയും ലഭിക്കാന്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വാഹനാപകടത്തില്‍ പരുക്കേറ്റാല്‍ സര്‍ജറി ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവുകള്‍ വാഹന ഇന്‍ഷുറന്‍സിന്റെ പേരില്‍ തന്നെ നടത്താന്‍ കഴിയും. ഓട്ടോ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഏകദേശം 750 രൂപ മാത്രമാണ് ഇതിന് ആവശ്യമായി വരിക.

അപകടമുണ്ടായാല്‍ പണം കൊടുത്ത് സെറ്റില്‍ ചെയ്യുന്നതിന് പകരം ആ വ്യക്തിയുടെ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് നമ്പറാണ് ചോദിക്കേണ്ടത്. ഇതുവഴി അവരുടെ ഇന്‍ഷുറന്‍സില്‍ നിന്നും ക്ലെയിം നേടാം.

Read more about:
EDITORS PICK