പുത്തന്‍ ഫീച്ചറുകളുമായി മഹീന്ദ്ര സ്‌കോര്‍പിയോ എസ്9 എത്തി; വില 13.99 ലക്ഷം

Chithra November 14, 2018

13.99 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര സ്‌കോര്‍പിയോ എസ്9 വേരിയന്റ് വിപണിയിലെത്തി. സ്‌കോര്‍പിയോ എസ്7, എസ്11 2ഡബ്യുഡി വേരിയന്റുകള്‍ക്ക് ഇടയിലാണ് എസ്9 വേരിയന്റിന്റെ സ്ഥാനം. ഏറ്റവും മുന്തിയ മോഡലായ എസ് 11 വാങ്ങാന്‍ ഏകദേശം 15.14 ലക്ഷം രൂപ ചെലവാക്കണം. ഇതിലും കുറഞ്ഞ വിലയ്ക്ക് ഫീച്ചറുകള്‍ കൂടുതലുള്ള വാഹനം ലഭ്യമാക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.

140 ബിഎച്ച്പി എംഹോക്ക് എഞ്ചിനാണ് സ്‌കോര്‍പിയോ എസ്9ല്‍ സ്ഥാനം പിടിക്കുക. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, 15 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും ജിപിഎസ് നാവിഗേഷനും, സ്റ്റാറ്റിക് ബെന്‍ഡിംഗ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ലൈറ്റ് ഗൈഡ്, സൈഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളില്‍ ഒആര്‍വിഎം, സ്റ്റിയറിംഗില്‍ ഓഡിയോ, വീഡിയോ കണ്‍ട്രോള്‍ എന്നീ ഹൈഎന്‍ഡ് ഫീച്ചറുകള്‍ ഈ വേരിയന്റില്‍ ഇടംനേടിയിട്ടുണ്ട്.

ഇന്ത്യന്‍ എസ്‌യുവി വിപണിയെ മാറ്റിമറിച്ച വാഹനമാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ഇതിന്റെ പലവിധ വേരിയന്റുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പിന്നാലെ എതിരാളികളായ കമ്പനികള്‍ വിവിധ മോഡലുകള്‍ ഇറക്കിയതോടെ സ്‌കോര്‍പിയോ വില്‍പ്പന പിന്നോട്ട് പോയിരുന്നു. ഇതുകൂടി ലക്ഷ്യം വെച്ചാണ് പുതിയ വേരിയന്റുമായി മഹീന്ദ്ര എത്തുന്നത്.

Read more about:
EDITORS PICK