ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍-ദീപിക താരവിവാഹം ഇന്ന്

Pavithra Janardhanan November 14, 2018

ബോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെകാത്തിരുന്ന ദീപിക പദുകോണ്‍ – രണ്‍വീര്‍ സിങ് വിവാഹം നവംബര്‍ 14, 15 തീയതികളില്‍ രാജകീയമായി നടക്കും.ഇറ്റലിയിലെ ലേക്ക് കാമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ വച്ചാണ് താരവിവാഹം നടക്കുന്നത്. നവംബര്‍ 28 ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

വിവാഹത്തിന് താരങ്ങളുടെ സ്വകാര്യതയ്ക്കുവേണ്ടി മാധ്യമങ്ങളുടെ പ്രവേശനം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്.അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ചിട്ടുള്ള താരങ്ങള്‍ വിവാഹ സമ്മാനം വേണ്ടെന്നും ആ തുക ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനി ലേക്ക് നല്‍കാനുമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ രാമലീല ചിത്രത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

Read more about:
RELATED POSTS
EDITORS PICK