രാക്ഷസനിലെ നായകന് വിവാഹമോചനം, ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് വിഷ്ണു വിശാല്‍

Sruthi November 14, 2018
vishnu-vishal-divorce

വിവാഹമോചനം ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. വിവാഹം കഴിക്കുന്നപോലെ തന്നെയായിരിക്കുന്നു വിവാഹമോചനവും. തമിഴ് ചലച്ചിത്ര ലോകത്തുനിന്ന് ഒരു വിവാഹമോചന വാര്‍ത്ത കൂടി വന്നിരിക്കുകയാണ്.

ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന രാക്ഷസന്‍ ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാലാണ് വിവാഹമോചിതനായത്.vishnu-vishal-and-wifeവിഷ്ണു വിശാല്‍ തന്നെയാണ് തന്റെ വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഞാനും രജിനിയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിഷ്ണു കുറിച്ചു.Vishnu-Vishal-Divorceഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എന്നും രക്ഷിതാക്കളായിരിക്കും. എന്നും അവന് നല്ലത് മാത്രം നല്‍കുകയെന്നതായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന.

ഒരുമിച്ച് മനോഹരമായ കുറെ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ കുടുംബത്തെയും കുഞ്ഞിനെയും കരുതി ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക എന്നും വിഷ്ണു വിശാല്‍ കുറിച്ചു. 2011 ലായിരുന്ന ഇവരുടെ വിവാഹം.vishnu-vishal-wifeവിഷ്ണുവിന് വന്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ഇപ്പോള്‍ തീയറ്ററില്‍ നിറഞ്ഞോടുന്ന രാക്ഷസന്‍. ഒരു സംവിധായകനാകാന്‍ കൊതിച്ച് എന്നാല്‍ പോലീസ് ഓഫീസറാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെയും ഒരു സൈക്കോ കില്ലറിന്റെയും കഥയാണ് രാക്ഷസന്‍.

Read more about:
RELATED POSTS
EDITORS PICK