ദാ വരുന്നു എര്‍ട്ടിഗയുടെ പുതിയ അവതാരം; ബുക്കിംഗിന് തുടക്കമിട്ട് മാരുതി സുസുക്കി

Chithra November 15, 2018

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതുതലമുറ എര്‍ട്ടിഗയുടെ ബുക്കിംഗിന് തുടക്കമിട്ടു. രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ എര്‍ട്ടിഗ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്കിംഗ് നടത്താം. എര്‍ട്ടിഗയുടെ പുതിയ രൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വാഹനപ്രേമികള്‍ പുതിയ മോഡലിനെ സ്വാഗതം ചെയ്യുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

നവംബര്‍ 21നാണ് എര്‍ട്ടിഗയുടെ ഔദ്യോഗിക അവതരണം നടത്തുക. 11000 രൂപയ്ക്കാണ് നെക്സ്റ്റ് ജെന്‍ എര്‍ട്ടിഗ മാരുതി സുസുക്കി ഷോറൂമുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്. 1800 102 1800 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്ന് കമ്പനി വ്യക്തമാക്കി.

പുതുതലമുറ ഉപഭോക്താക്കളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുന്ന നവീനമായ ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത 7 സീറ്റര്‍ കാറാണ് പുതിയ എര്‍ട്ടിഗയെന്നാണ് മാരുതിയുടെ വാഗ്ദാനം. 5-ാം തലമുറ ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന വാഹനം കൂടുതല്‍ സുരക്ഷയും, ശക്തിമത്താകുകയും ചെയ്യുന്നുണ്ട്. അപകടത്തില്‍ കൂടുതല്‍ ശക്തമായ പ്രതിരോധമാണ് മാരുതി അവകാശപ്പെടുന്നത്.

പുതിയ കെ15 പെട്രോള്‍ എഞ്ചിനും, ഡിഡിഐഎസ് 200 ഡീസല്‍ എഞ്ചിനുമാണ് പുതിയ എര്‍ട്ടിഗയില്‍ ഉണ്ടാവുക. 2012 ഏപ്രിലില്‍ പുറത്തിറങ്ങിയ എര്‍ട്ടിഗ ഇതുവരെ 4.18 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

Read more about:
EDITORS PICK