ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി

Pavithra Janardhanan November 18, 2018

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. പ്രണാതുരനായി ലാലെത്തുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Tags:
Read more about:
EDITORS PICK