ദീപിക-രണ്‍വീര്‍ ബെംഗളൂരുവിലെത്തി, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വെഡ്ഡിങ് റിസപ്ഷന്‍

Sruthi November 20, 2018
deepika-ranveer

ദീപിക-രണ്‍വീര്‍ ദമ്പതികള്‍ ബെംഗളൂരുവിലെത്തി. വിവാഹശേഷമുള്ള ദീപികയുടെ ഫോട്ടോകള്‍ക്കായി ആരാധകര്‍ തെരയുകയാണ്. കല്യാണം കഴിഞ്ഞപ്പോഴേക്കും ദീപിക സിപിംള്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങിയോ എന്നാണ് പലരുടെയും ചോദ്യം.

മുംബൈയിലെത്തിയപ്പോഴും ഓഫ് വൈറ്റ് ചുരിദാറാണ് ദീപിക അണിഞ്ഞത്. ഷാളുകൊണ്ടു പുതയ്ക്കുകയും ചെയ്തിരുന്നു.deepika-padukoneവൈറ്റ് കളറിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയര്‍പോര്‍ട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സല്‍വാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുര്‍ത്തയ്ക്കും മുകളില്‍ ഫ്ളോറല്‍ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രണ്‍വീര്‍ എത്തിയത്. ഇന്നു രാവിലെ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങള്‍ ബാംഗ്ലൂരിലേക്ക് പറന്നത്.Ranveer-Deepika-Mumbaiവെഡ്ഡിങ് റിസപ്ഷനാണ് താരദമ്പതികള്‍ ബാംഗ്ലൂരിലെത്തിയത്. ദീപികയുടെ ജന്മനാട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹവിരുന്ന് ദീപ്വീര്‍ ദമ്പതികള്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരിക്കുന്നതാണ്.

ബാംഗ്ലൂരിലെ വെഡ്ഡിങ് റിസപ്ഷനു ശേഷം മുംബൈയില്‍ താരങ്ങള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരു വെഡ്ഡിങ് റിസപ്ഷന്‍ കൂടി താരങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 28 ന് മുംബൈ ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലാണ് താരങ്ങള്‍ക്കുള്ള വിവാഹ വിരുന്ന് നടക്കുക.Ranveer-Singh-Deepika-Padukoneനവംബര്‍ 14, 15 ദിവസങ്ങളിലായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു താരവിവാഹം. നവംബര്‍ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബര്‍ 15 ന് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലും താരങ്ങള്‍ വിവാഹിതരായി. മാധ്യമങ്ങള്‍ക്കും പാപ്പരാസികള്‍ക്കുമെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK