സുന്ദരിയമ്മയുടെ കഥ തിരശ്ശീലയിലെത്തിയപ്പോള്‍ ടൊവിനോയും നിമിഷയും മലയാളികളെ കണ്ണീരിലാഴ്ത്തി, യഥാര്‍ത്ഥ കുപ്രസിദ്ധപയ്യന്‍ എവിടെയാണ്?

സ്വന്തം ലേഖകന്‍ November 22, 2018
kuprasidha-payyan-review

ശ്രുതി പ്രകാശ്‌

നടനും സംവിധായകനുമായ മധുപാലിന്റെ ചിത്രം കുപ്രസിദ്ധ പയ്യന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം തിരശ്ശീലയിലെത്തുമ്പോള്‍ ആരോരുമില്ലാത്ത ഒരാള്‍ അനുഭവിക്കേണ്ടിവന്ന യഥാര്‍ത്ഥ ജീവിതമായിരുന്നു വരച്ചുകാട്ടിയത്.

നടന്ന സംഭവം മനോഹരമായി ജീവന്‍ ജോബ് തോമസ് എഴുതിയപ്പോള്‍ പതില്‍മടങ്ങ് മനോഹരമായി ക്യാമറയിലേക്ക് ഒപ്പിയെടുക്കാന്‍ നൗഷാദ് ഷെരീഫിന് സാധിച്ചു.tovino-thomasചിത്രത്തിലെ കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസും അയാളെ സ്‌നേഹിക്കുന്ന നായികയായി അനു സിത്താരയും വേഷമിട്ടു. കള്ളക്കേസില്‍ കുടുങ്ങിയ അജയനെ(ടൊവിനോ) രക്ഷിക്കാനായി എത്തുന്നത് നിമിഷയാണ്. ഇതുവരെ ഇങ്ങനെയൊരു വക്കീലിനെ ആരും ചിത്രീകരിച്ചു കാണില്ല. തന്റെ വേഷം നിമിഷ പതില്‍മടങ്ങ് മികവുറ്റതാക്കി. തുടക്കക്കാരിയെന്ന നിലയില്‍ ഒരു വലിയ കൊലക്കേസ് വാദിക്കേണ്ടിവരുന്ന വക്കീലിനുണ്ടാകുന്ന മാനസിക സംഘര്‍ഷം. ടെന്‍ഷനടിച്ച്് ഛര്‍ദ്ദിക്കുന്നതും ഒരു ഭ്രാന്തിയെ പോലെ നടക്കുന്നതും വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രയാസകരമായി വളരെ ശബ്ദം കുറച്ച് കോടതിയില്‍ വാദിക്കുമ്പോള്‍ നിമിഷയുടെ ഓരോ ചോദ്യവും പ്രശസ്തമായിരുന്നു. ഇനിയെന്തു ചോദിക്കും എന്ന ആകാംഷയായിരുന്നു ഓരോ പ്രേക്ഷകനും.nimishaഒരു വര്‍ഷത്തോളം തെളിയാതെ കിടന്നിരുന്ന ഒരു കേസ് ഒടുവില്‍ ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തുമ്പോള്‍ കഥ മാറുകയാണ്. പെട്ടെന്ന് കേസ് തെളിയിച്ചുവെന്ന് പേരെടുക്കാന്‍ പോലീസ് കാണിക്കുന്ന മനുഷ്യത്വമില്ലാത്ത ചെയ്തികളാണ് പിന്നീടുള്ള കഥയെ കൊണ്ടുപോകുന്നത്.Madhupal

പോലീസിന്റെ മൃഗീയ പീഡനത്തില്‍ അനാഥനായ അജയന്‍ അകപ്പെടുന്നതും. ഒന്നും പറയാനാകാതെ എല്ലാം സമ്മതിച്ചുകൊടുക്കേണ്ടി വരുന്ന കഥാപാത്രം. വളര്‍ത്തമ്മയും ഉറ്റവരും സുഹൃത്തുക്കളും പോലീസിന്റെ ചോദ്യം ചെയ്യലില്‍ അജയനെ ഒറ്റിക്കൊടുക്കുന്നു. നിസഹായവസ്ഥയില്‍ കോടതിക്കൂട്ടില്‍ നില്‍ക്കുന്ന അജയനെ കാണുന്ന ഓരോ പ്രേക്ഷകരുടെയും മനസ്സ് വിതുമ്പി.oru-kuprasidha-payyan-posterവീടും കുടുംബവും ഇല്ലാത്തവരൊക്കെ തെണ്ടികളാ..നിനക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. നിഷ്‌കളങ്കമായി അജയന്‍ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് കണ്ണഞ്ചേരിയിലുള്ള ഹോട്ടലിലും വട്ടക്കിണറിലും മീഞ്ചന്തയിലുമുള്ള സിറ്റി ലൈറ്റ് ഹോട്ടലിലും ഇഡ്ഡലി വില്‍പ്പന നടത്തി ജീവിച്ച സുന്ദരിയമ്മയുടെ ദുരൂഹമരണത്തിന്റെ വിചാരണയാണ് ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ചത്.Oru-Kuprasidha-Payyanയഥാര്‍ത്ഥ ജീവിത്തില്‍ സുന്ദരിയമ്മയാണെങ്കില്‍ ചിത്രത്തില്‍ ചെമ്പകയമ്മാളിന്റെ കൊലപാതകമാണ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിച്ച കേസായിരുന്നു ഇത്. സമൂഹത്തിന് മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി മാത്രം കുറ്റവാളികളെ സൃഷ്ടിക്കുന്ന പോലീസ്. എന്നാല്‍, ചിത്രത്തിലെ അജയന്‍ ജയില്‍മോചിതനായപ്പോള്‍ കൂട്ടിന് അവന്റെ പ്രിയസഖി ഉണ്ടായിരുന്നു.tovinoഎന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്? ഞാന്‍ ആ ഹോട്ടലില്‍ പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്ന് അജയന്‍ ദയനീയമായി പോലീസിനോട് പറയുന്നു. ജയിലില്‍ കൊണ്ടുപോകുമ്പോഴും അജയന്‍ പറയുന്നു.. പെറ്റ തള്ള പോലും ഉപേക്ഷിച്ച ഞാന്‍ ഇത്രയും കാലം ജീവിച്ചില്ലേ? ആരുമില്ലാത്തവര്‍ക്ക് എല്ലാം കാണാന്‍ മുകളില്‍ ഒരാളുണ്ട് സാര്‍…Oru-kuprasidha-Payyan

ടൊവിനോയുടെ ഓരോ മാസ് ഡയലോഗിലും കണ്ണുനനയും. മലയാളികളെ ചിന്തിപ്പിച്ച് കരയിപ്പിച്ച് കുപ്രസിദ്ധ പയ്യന്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ അജയന്‍ എവിടെയാണെന്ന് ചിന്തിച്ചുപോകും. യഥാര്‍ത്ഥ ജീവിതത്തില്‍ അവന്‍ ജയേഷാണ്.jayeshജയില്‍ മോചിതനായപ്പോഴും യഥാര്‍തഥ ജീവിതത്തില്‍ ജയേഷിന് പല മാനസിക പീഡനങ്ങളും ഉണ്ടായി. മറ്റൊരു കേസിലും ജയേഷിനെ പോലീസ് കുടുക്കി. മോഷണക്കുറ്റമാണ് പിന്നീട് ചുമത്തിയത്. മാസങ്ങളോളം ജയേഷ് ജയിലില്‍ കിടക്കേണ്ടിവന്ന നിമിഷം. ഒരു സിനിമയില്‍ അവസാനിക്കുന്നതല്ല ജയേഷിന്റെ കഥ.. സ്വന്തമെന്നു പറയാന്‍ ആരുമില്ലാതായിപ്പോയ ചിലര്‍ക്കു സംഭവിച്ച ദുരന്തമാണ് ചിത്രം പറയുന്നത്.

Read more about:
RELATED POSTS
EDITORS PICK